ആരോഗ്യശാസ്ത്ര സർവകലാശാലാ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകൾ വർദ്ധിപ്പിക്കും
Wednesday 28 December 2022 12:13 AM IST
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകൾ വർദ്ധിപ്പിക്കാൻ തീരുമാനം. സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുാമനം. ഈ അദ്ധ്യയന വർഷത്തിൽ 1132 ബിരുദ സീറ്റുകളും, 198 ബിരുദാനന്തര ബിരുദ സീറ്റുകളും വർദ്ധിപ്പിക്കും.
ഫാർമസിയിൽ 48 ബിരുദാനന്തര ബിരുദ സീറ്റുകളും, നഴ്‌സിംഗിൽ 822 ബിരുദ സീറ്റുകളും, 10 ബിരുദാനന്തര ബിരുദ സീറ്റുകളും, പാരാമെഡിക്കൽ സയൻസിൽ 60 ബിരുദ സീറ്റുകളും, 36 ബിരുദാനന്തര ബിരുദ സീറ്റുകളും, മെഡിസിനിൽ 250 ബിരുദ സീറ്റുകളും, 104 ബിരുദാനന്തര ബിരുദ സീറ്റുകളുമാണ് ഈ അദ്ധ്യയന വർഷം വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചത്.