കാരറ്റ് വില കൂപ്പുകുത്തി, 3 കിലോ 100 രൂപ

Thursday 29 December 2022 12:00 AM IST

കോട്ടയം. സീസൺ ആരംഭിച്ചതോടെ വിപണിയിൽ സെഞ്ചുറികടന്ന കാരറ്റ് വില കൂപ്പുകുത്തി. മേട്ടുപ്പാളയത്ത് നിന്നാണ് ജില്ലയിൽ കാരറ്റ് എത്തുന്നത്. മുൻപ് കിലോയ്ക്ക് 130 രൂപ വരെയായിരുന്നു വില. ഡിസംബർ വിളവെടുപ്പ് കാലമാണ്. ഇതോടെ കാരറ്റ് സുലഭമായി ലഭിക്കാൻ തുടങ്ങി. ചില്ലറ വിൽപ്പന കേന്ദ്രങ്ങിൽ കിലോയ്ക്ക് 60 രൂപയ്ക്കാണ് വിൽക്കുന്നത്. വില കുറഞ്ഞതോടെ വഴിയോരങ്ങളിൽ പെട്ടിവണ്ടികളിൽ വിൽക്കുന്നവരും സജീവമായി. 3 കിലോ 100 രൂപ നിരക്കിലാണ് ഇവരുടെ വിൽപ്പന. ഊട്ടി കാരറ്റ് ആയതിനാൽ മധുരമുള്ളതാണ്. ജ്യൂസ് ഉണ്ടാക്കുന്നതിനും ആളുകൾ വാങ്ങുന്നുണ്ട്.

തക്കാളി വിലയും കുറഞ്ഞു.

തക്കാളി വിലയും 100 രൂപയ്ക്ക് മുകളിൽ കടന്നിരുന്നു. ഇപ്പോൾ മൂന്ന് കിലോ 100 രൂപയ്ക്കാണ് വഴിയോരകച്ചവടക്കാർ വിൽക്കുന്നത്.

വ്യാപാരിയായ സിയാദ് പറയുന്നു.

ജനുവരി മാസം വരെ കാരറ്റ് വില കുറഞ്ഞ നിലയിൽ തന്നെ തുടരും.