പിഎസ് - 2 ഏപ്രിൽ 28ന്

Thursday 29 December 2022 1:43 AM IST

മോഷൻ പോസ്റ്റർ പുറത്തിറങ്ങി

മ​ണി​ര​ത്ന​ത്തി​ന്റെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​(​ ​പി​എ​സ് ​-2​)​ഏ​പ്രി​ൽ​ 28​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ചി​ത്ര​ത്തി​ന്റെ​ ​മോ​ഷ​ൻ​ ​പോ​സ്റ്റ​‌​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​പി​എ​സ് ​-1​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​ർ​ 30​നാ​ണ് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റീ​ലീ​സ് ​ചെ​യ്ത​ത്.
ഇ​ന്ത്യ​ൻ​ ​സി​നി​മ​യു​ടെ​ ​ഇ​തു​ ​വ​രെ​യു​ള്ള​ ​റെ​ക്കോ​ർ​ഡ് ​ത​ക​ർ​ത്തു​ ​പ്രേ​ക്ഷ​ക​രെ​ ​ആ​വേ​ശം​ ​കൊ​ള്ളി​ച്ച് ​ആ​ഗോ​ള​ ​ത​ല​ത്തി​ൽ​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​ക​ള​ക്ഷ​ൻ​ ​തൂ​ത്തു​ ​വാ​രി​യ​ ​ചി​ത്ര​മാ​ണി​ത്.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ ​മാ​ത്രം​ ​ചി​ത്രം​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​കോ​ടി​ ​രൂ​പ​യു​ടെ​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യ​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സാ​ണ് ​കേ​ര​ള​ത്തി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​വി​ക്രം,​കാ​ർ​ത്തി,​ ​ജ​യം​ ​ര​വി,​ ​ഐ​ശ്വ​ര്യ​ ​റാ​യ്,​ ​തൃ​ഷ,​ ​റ​ഹ്മാ​ൻ,​ ​ശ​ര​ത് ​കു​മാ​ർ,​ ​ജ​യ​റാം,​ ​ബാ​ബു​ ​ആ​ന്റ​ണി,​ ​ലാ​ൽ,​റി​യാ​സ് ​ഖാ​ൻ,​ ​ശോ​ഭി​ത​ ​ധൂ​ലി​പാ​ല,​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി,​ ​ജ​യ​ചി​ത്ര​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.
ഏ.​ ​ആ​ർ.​റ​ഹ്മാ​ന്റെ​ ​സം​ഗീ​ത​വും​ ,​ ​ര​വി​ ​വ​ർ​മ്മ​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും,​ ​തോ​ട്ടാ​ധ​ര​ണി​യു​ടെ​ ​ക​ലാ​ ​സം​വി​ധാ​ന​വും​ ​പൊ​ന്നി​യി​ൻ​ ​സെൽ​വ​നി​ലെ​ ​ആ​ക​ർ​ഷ​ക​ ​ഘ​ട​ക​ങ്ങ​ളാ​യി​രു​ന്നു. പി.​ആ​ർ.​ ​ഒ​ ​അ​ജ​യ് ​കു​മാ​ർ.

Advertisement
Advertisement