കോൺഗ്രസ് പ്രത്യയശാസ്‌ത്രത്തിൽ എതിരാളികൾക്ക് പരിഭ്രാന്തി: ഖാർഗെ

Thursday 29 December 2022 2:11 AM IST

ന്യൂഡൽഹി: പാർശ്വവത്‌കരിക്കപ്പെട്ടവരടക്കം എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്‌ക്കും വിദ്വേഷത്തിനുമെതിരെ പോരാടുകയും ചെയ്യുന്ന കോൺഗ്രസ് പ്രത്യയശാസ്‌ത്രത്തിന് പിന്തുണയേറുന്നതിൽ എതിരാളികൾ പരിഭ്രാന്തരാണെന്ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. എല്ലാവരെയും ഒപ്പം കൂട്ടാൻ ലക്ഷ്യമിട്ടുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യത്ത് പുതിയ ഉണർവേകി.

എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. 1885 ഡിസംബർ 28നാണ് മുംബയിൽ കോൺഗ്രസ് പാർട്ടി സ്ഥാപിക്കപ്പെട്ടത്

സ്വാതന്ത്ര്യത്തിനു ശേഷമുള്ള കോൺഗ്രസ് പാർട്ടിയുടെ 75 വർഷത്തെ യാത്ര ആധുനിക ഇന്ത്യയുടെ കഥയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഈ വർഷങ്ങളിലാണ് രാജ്യം വിജയകരമായ നാഴികക്കല്ലുകൾ പിന്നിട്ടത്.

ജനാധിപത്യത്തിലുള്ള വിശ്വാസവും എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന പ്രത്യയശാസ്ത്രവും ഭരണഘടനയോടുള്ള പ്രതിബദ്ധതയും കാരണമാണ് കോൺഗ്രസിന് അതു സാധിച്ചത്.

ഇന്ന് ഇന്ത്യയുടെ ആത്മാവ് ആക്രമിക്കപ്പെടുകയാണ്. രാജ്യത്തുടനീളം വെറുപ്പിന്റെ കിടങ്ങ് കുഴിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാൽ ജനങ്ങൾ പൊറുതിമുട്ടുന്നു. എന്നാൽ സർക്കാരിന് അതിനെക്കുറിച്ചൊന്നും ആശങ്കയില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

 എന്തുകൊണ്ട് ടീ ഷർട്ട്: വിശദീകരിച്ച് രാഹുൽ

ഭാരത് ജോഡോ യാത്രയിലെ തന്റെ സ്ഥിരം വേഷമായ ടീ ഷർട്ട് ചർച്ചയായതോടെ വിശദീകരണവുമായി രാഹുൽ ഗാന്ധി രംഗത്ത്. തുടർച്ചയായി ധരിക്കാൻ എളുപ്പമുള്ള വസ്ത്രമാണ് ടീ ഷർട്ടെന്നും പോകുന്നിടത്തോളം പോകട്ടെയെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിലെ അതിശൈത്യത്തെ അവഗണിച്ച് ടീ ഷർട്ട് മാത്രം ധരിച്ചാണ് രാഹുൽ ഇന്നലെ കോൺഗ്രസ് സ്ഥാപക ദിന ചടങ്ങിൽ പങ്കെടുത്തത്. 'ഇന്നും ടീ ഷർട്ടിലാണോ" എന്ന് ഒരു മാദ്ധ്യമ പ്രവർത്തകൻ ചോദിക്കുന്നതും അതിന് രാഹുൽ നൽകുന്ന മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പ്രവേശിച്ച ദിവസം രാജ്ഘട്ടിലും മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, രാജീവ് ഗാന്ധി തുടങ്ങിയവരുടെ സ്‌മൃതികുടീരങ്ങളിലും അദ്ദേഹം ടീ ഷർട്ട് ധരിച്ച് പ്രാർത്ഥന നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

 രാ​ഹു​ലി​ന്റെ​ ​സു​ര​ക്ഷ: കോ​ൺ​ഗ്ര​സ് ​ക​ത്ത് ​ന​ൽ​കി

ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​ന​യി​ക്കു​ന്ന​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​മ​തി​യാ​യ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​ക​ത്ത് ​ന​ൽ​കി.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​യാ​ത്ര​ ​ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​വ​ലി​യ​ ​സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ആ​രോ​പി​ച്ചു.​ ​യാ​ത്ര​യു​ടെ​ ​ര​ണ്ടാം​ഘ​ട്ടം​ ​സു​ര​ക്ഷാ​ ​വെ​ല്ലു​വി​ളി​യു​ള്ള​ ​പ​ഞ്ചാ​ബ്,​ ​കാ​ശ്മീ​ർ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​പോ​കു​ന്ന​തെ​ന്നും​ ​രാ​ഹു​ലി​ന്റെ​ ​സു​ര​ക്ഷ​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യ്ക്ക് ​ക​ത്ത് ​ന​ൽ​കി​യ​ത്.
യാ​ത്ര​യ്‌​ക്ക് ​ഡ​ൽ​ഹി​യി​ൽ​ ​ഒ​ന്നി​ലേ​റെ​ ​ത​വ​ണ​ ​സു​ര​ക്ഷാ​വെ​ല്ലു​വി​ളി​യു​ണ്ടാ​യി.​ 24​ന് ​യാ​ത്ര​ ​ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​വ​ലി​യ​ ​സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യി.​ ​യാ​ത്ര​യി​ലു​ള്ള​വ​രും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രും​ ​ചേ​ർ​ന്നാ​ണ് ​രാ​ഹു​ലി​ന് ​അ​പ്പോ​ൾ​ ​സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്.​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​കാ​ഴ്ച​ക്കാ​രെ​പ്പോ​ലെ​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​സ​ഡ് ​പ്ല​സ് ​സു​ര​ക്ഷ​യു​ള്ള​ ​രാ​ഹു​ൽ​ ​ന​യി​ക്കു​ന്ന​ ​യാ​ത്ര​യി​ൽ​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി​യ​വ​രെ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​രി​ശോ​ധി​ച്ചെ​ന്നും​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും​ ​രാ​ജീ​വ് ​ഗാ​ന്ധി​യു​ടെ​യും​ ​ര​ക്ത​സാ​ക്ഷി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ക​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

Advertisement
Advertisement