പ്രത്യക്ഷരക്ഷാ ദൈവസഭ മന്ദിരം ഉദ്ഘാടനം 

Thursday 29 December 2022 12:11 AM IST
പ്രത്യക്ഷരക്ഷാ ദൈവസഭ ചെന്നിത്തലശാഖ പുതുതായി പണിത മന്ദിരത്തിൻ്റെ ഉദ്ഘാടനം സഭാപ്രസിഡൻ്റ് വൈ.സദാശിവൻ നിർവ്വഹിക്കുന്നു.

ചെന്നിത്തല: പ്രത്യക്ഷരക്ഷാ ദൈവസഭ ചെന്നിത്തല ശാഖ പുതുതായി പണിത മന്ദിരത്തിന്റെ ഉദ്ഘാടനം സഭ പ്രസിഡന്റ് വൈ.സദാശിവൻ നിർവ്വഹിച്ചു. മന്ദിരത്തിലെ പ്രതിഷ്ഠകർമ്മവും അദ്ദേഹംനിർവ്വഹിച്ചു. ശാഖ ഉപദേഷ്ടാവ് കെ.എ.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. രക്ഷാനിർണയ ഉപദേഷ്ടാവ് സി.കെ.ജ്ഞാനശീലൻ, മേഖലാ ഉദേഷ്ടാക്കളായ കെ.എസ്.സുകുമാരൻ പുന്തിരിച്ചാൽ, ശാന്തകുമാർ, വി.ഗോപിനാഥൻ, സി.എസ് ശശികുമാർ, സുരേന്ദ്രൻ, സി.കെ.മോഹൻദാസ്, വിജയാൽ പി.കെ., മനേഷ് വെള്ളിക്കര, ശിഖാമണി നെടുമ്പ്രം, വി.ആർ.ഗോപി, അനിൽകുമാർ, ജ്ഞാനസുന്ദരം, സി.ടി.രാജപ്പൻ, ഇന്ദ്രജിത്ത്, എസ്.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.