'ഗ്രാമദീപിക' പരിപാടി.

Friday 30 December 2022 12:31 AM IST

കുമരകം . എസ് കെ എം ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ഭാഗമായി നടന്നുവരുന്ന സപ്തദിന സഹവാസ ക്യാമ്പ് മൂന്നാം ദിവസം 'ഗ്രാമദീപിക' പരിപാടി സംഘടിപ്പിച്ചു. സ്വാതി കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുമായി കുട്ടികൾ അവരുടെ സംശയനിവാരണവും സൗഹൃദ സംഭാഷണവും നടത്തി. യൂണിറ്റ് അംഗങ്ങൾ കുടുംബശ്രീയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. പഞ്ചായത്തംഗം രശ്മികല നേതൃത്വം നൽകി. പ്രിൻസിപ്പൽ സുനിമോൾ എസ്, പ്രോഗ്രാം കൺവീനർ മഞ്ജു ടി എബ്രഹാം, അദ്ധ്യാപകരായ മഞ്ജുഷ മാർക്കോസ്, മായ എം എ എന്നിവർ പ്രസംഗിച്ചു. സ്വാതി കുടുംബശ്രീ യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗമായ മോളിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisement
Advertisement