പത്താന് പിടിവീണു, ബേശരം രംഗ് ഗാനത്തിൽ മാറ്റം
Friday 30 December 2022 12:10 AM IST
ഷാരൂഖ് ഖാൻ ചിത്രം പത്താൻ സിനിമയിലെ ബേശരം രംഗ് ഗാനത്തിനെതിരെ സെൻസർ ബോർഡ്. ഗാനത്തിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 25ന് ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ പുതുക്കിയ പതിപ്പ് സമർപ്പണം. പാട്ട് ഉൾപ്പെടെ സിനിമയിൽ ചില മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് ചെയർപേഴ്സൺ പ്രസൂൻ ജോഷി അറിയിച്ചിട്ടുണ്ട്. ഗാനരംഗത്ത് ദീപിക പദുകോൺ കാവി നിറം ബിക്കിനി ധരിച്ചതാണ് വിവാദത്തിലായത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസ് ആണ് നിർമ്മാണം. ജോൺ എബ്രഹാം ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം.നാലു വർഷത്തിനുശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ.