ജനചേതന യാത്രയ്ക്ക് സ്വീകരണം

Friday 30 December 2022 12:00 AM IST
സംസ്ഥാനി ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതനയാത്രക്ക് ചേർത്തല താലൂക്ക് കൗൺസിൽ വയലാർ രാഘവപറമ്പിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ വി.കെ.മധു സംസാരിക്കുന്നു

ചേർത്തല: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ജനചേതന യാത്രയ്ക്ക് ചേർത്തല താലൂക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ.മധു നയിക്കുന്ന ജാഥക്ക് വയലാർ രാഘവപറമ്പിൽ നൽകിയ സ്വീകരണത്തിൽ സംഘാടക സമിതി ചെയർമാൻ എസ്.വി.ബാബു അദ്ധ്യക്ഷനായി.ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയായി.ക്യാപ്റ്റൻ വി.കെ.മധു പ്രഭാഷണം നടത്തി. കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു,വിദ്വാൻ കെ.രാമകൃഷ്ണൻ,എൻ.പി.രവീന്ദ്രനാഥ്,മാലൂർ ശ്രീധരൻ എന്നിവരെ ആദരിച്ചു. ജാഥാ മാനേജർ പി.കെ.ഗോപൻ,സംഘാടക സമിതി ജനറൽ കൺവീനർ കെ.പി.നന്ദകുമാർ,ജില്ലാ പഞ്ചായത്തംഗം എൻ.എസ്.ശിവപ്രസാദ്,വയലാർ പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജി തുടങ്ങിയവർ പങ്കെടുത്തു.