അംഗത്വ കാർഡ് വിതരണം

Friday 30 December 2022 1:03 AM IST
പുന്നപ്ര തെക്ക് പഞ്ചായത്തിലെ കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡുകളുടെ വിതരണം എച്ച്.സലാം എം.എൽ.എ വിതരണം ചെയ്യുന്നു

അമ്പലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡുകൾ വിതരണം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 150 ഓളം ഗുണഭോക്താക്കൾക്കാണ് കാർഡുകൾ നൽകിയത്. എച്ച് .സലാം എം. എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പുന്നപ്ര ഗവ. ജെ .ബി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ റംല ഷിഹാബുദ്ദീൻ, ശശികുമാർ ചേക്കാത്ര, ജെ .സിന്ധു, സ്കൂൾ എച്ച് .എം അഹമ്മദ് കബീർ, കെ .ജെ .പ്രീത് എന്നിവർ സംസാരിച്ചു. ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസർ സി.ജോജിച്ചൻ പൂണിയിൽ സ്വാഗതം പറഞ്ഞു.