കട്ടിൽ വിതരണം

Friday 30 December 2022 1:05 AM IST
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നടന്ന വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം എച്ച്. സലാം എം എൽ എ നിർവ്വഹിക്കുന്നു.

അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എച്ച്. സലാം എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. 7,64,640 ലക്ഷം രൂപ ചെലവഴിച്ചാണ് 180 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തത്. നീർക്കുന്നം എസ്. ഡി. വി ഗവ.യുപി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരീസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ പ്രജിത് കാരിക്കൽ, ലേഖാ മോൾ സനൽ, കുഞ്ഞുമോൾ സജീവ്, റസിയ ബീവി, എച്ച് .നിസാർ, അലിയാർ കുഞ്ഞുമോൻ, ഷിനോയ്, സുനിത പ്രദീപ്, സുമിത, ജയപ്രകാശ്, പഞ്ചായത്ത് സെക്രട്ടറി ജി .രാജേന്ദ്രൻ, ഐ. സി. ഡി. എസ് സൂപ്പർവൈസർ സുജ ജയപാൽ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പി. എം. ദീപ സ്വാഗതം പറഞ്ഞു.