ആലപ്പുഴ കുടിവെള്ള പദ്ധതി തകഴിയിലെ ട്രയൽ റണ്ണിൽ ചോർച്ച

Friday 30 December 2022 12:42 AM IST
കുടിവെള്ള പദ്ധതി

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി ലൈനിലെ തകഴി കന്നാമുക്കിൽ പുതുതായി സ്ഥാപിച്ച പൈപ്പ് നിലവിലുള്ള പൈപ്പുമായി ബന്ധിപ്പിച്ച് ഇന്നലെ രാവിലെ നടത്തിയ ട്രയൽ റണ്ണിൽ ചോർച്ച കണ്ടെത്തി. മുമ്പ് പരിശോധന നടത്തി പ്രശ്നമില്ലെന്ന് കണ്ടെത്തിയിരുന്ന ഭാഗത്താണ് പുതിയ ചോർച്ച. ഇതോടെ പമ്പിംഗ് പൂർണതോതിൽ പുനരാരംഭിക്കാൻ സാധിച്ചില്ലെന്ന് യുഡിസ്‌മാറ്റ് അധികൃതർ പറഞ്ഞു.

ചെറിയ ചോർച്ചയാണ്. ഇത് അടിയന്തിരമായി പരിഹരിക്കും. അതുവരെ സമ്മർദ്ദം കുറഞ്ഞ തോതിലാവും പമ്പിംഗ്. മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്ന ഭാഗത്ത് ഉൾപ്പെട്ടതും മാറ്റാതിരുന്നതുമായ 356 മീറ്റർ ഭാഗത്തെ പൈപ്പിൽ ചോർച്ചയില്ല. പമ്പിംഗ് പൂർണതോതിൽ പുനരാരംഭിക്കും വരെ ജലക്ഷാമം തുടർന്നേക്കും.