അദ്ധ്യാപികയ്ക്ക് പദവി വിലക്ക് അടിയന്തര നടപടി വേണം: കെ.പി.എം.എസ്

Friday 30 December 2022 12:58 AM IST

തൃശൂർ: കാലിക്കറ്റ് സർവകലാശാലയിൽ പട്ടിക വിഭാഗത്തിൽപ്പെട്ട അദ്ധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനത്തിന് വിലക്ക് ഏർപ്പെടുത്തിയത് ജാതി വിവേചനമാണെന്ന് കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി ലോചനൻ. ചട്ടപ്രകാരം പഠനവകുപ്പിൽ പ്രൊഫസറുടെയോ അസോസിയേറ്റ് പ്രൊഫസറുടെയോ അഭാവത്തിൽ സീനിയറായ അസിസ്റ്റന്റ് പ്രൊഫസറെ വകുപ്പ് മേധാവിയായി നാമനിർദേശം ചെയ്യേണ്ട സാഹചര്യത്തിൽ സി.പി.എം അംഗം മുൻകൈയെടുത്ത് പട്ടികജാതിക്കാരിയായ അദ്ധ്യാപികയെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് ദൗർഭാഗ്യകരമാണ്. നവോത്ഥാന സർക്കാർ എന്ന് വീമ്പ് പറയുന്നവർ നൂറ്റാണ്ടുകൾക്ക് പിറകിലേക്കാണ് നയിക്കുന്നത്. ഇത്തരം ജീർണിച്ച മനസുകളെ പൊതുസമൂഹം തിരിച്ചറിയണം. ഗവർണറും സർക്കാരും അടിയന്തരമായി വിഷയത്തിൽ ഇടപെടാൻ തയ്യാറാകണമെന്ന് കെ.പി.എം.എസ് ആവശ്യപ്പെട്ടു.