കെപ്കോ റസ്റ്റോറന്റിലെ തന്തൂർ ഫെസ്റ്റിൽ തിരക്കേറുന്നു

Friday 30 December 2022 2:53 AM IST

തിരുവനന്തപുരം: പേട്ട കെപ്കോ റസ്റ്റോറന്റിൽ ക്രിസ്മസിന് ആരംഭിച്ച തന്തൂർ ഫെസ്റ്റിൽ തിരക്കേറുന്നു. 20ൽ പരം ചിക്കൻ വിഭവങ്ങൾക്ക് പുറമെ വിവിധങ്ങളായ മീൻ വിഭവങ്ങളും മേളയിലുണ്ട്. ഹോർമോൺ രഹിത കെപ്കോ ചിക്കൻ മാത്രം ഉപയോഗിച്ച് ആവശ്യക്കാരുടെ താത്പര്യമനുസരിച്ചാണ് ഓരോ വിഭവങ്ങളും പാകം ചെയ്യുന്നത്. തന്തൂർ മേളയിൽ കഴിഞ്ഞ ദിവസങ്ങളിൽ റെക്കാഡ് കളക്ഷനാണുണ്ടായത്. ന്യൂ ഇയർ ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ മെച്ചപ്പെട്ട സൗകര്യങ്ങളാണ് അധികൃതർ ഒരുക്കുന്നത്. ഉപഭോക്താക്കൾക്കായി പാഴ്‌സൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലക്ഷ്മി നായരാണ് മേള ഉദ്‌ഘാടനം ചെയ്തത്.

Advertisement
Advertisement