മാരാരിക്കുളം ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം

Saturday 31 December 2022 12:18 AM IST
t

ചേർത്തല: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിനു തുടക്കമായി. ജനുവരി 6ന് സമാപിക്കും. ദിവസവും ഉച്ചയ്ക്ക് മഹാദേവനും പാർവതി ദേവിക്കും കലശാഭിഷേകം,വിശേഷാൽ പൂജ,വൈകിട്ട് 7.30ന് കൂടിയെഴുന്നള്ളിപ്പ്. ഉമാ മഹേശ്വരി പുഷ്പാഞ്ജലി,എതിരേൽപ്പ് താലപ്പൊലി, തിരുവാതിരകളി എന്നിവ ഉണ്ടാവും. കൂടിയെഴുന്നെള്ളിപ്പിനോട് അനുബന്ധിച്ച് അനുഷ്ഠാനപരമായ തിരുവാതിരകളിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി അമ്പതോളം വനിതകൾ പങ്കെടുക്കും. മകയിരം ഉത്സവമായ 5ന് രാവിലെ കാവടിപൂജ,10.30ന് പാർവതീദേവിക്ക് കലശാഭിഷേകം,വൈകിട്ട് പുഷ്പാഭിഷേകം,നൃത്തം. 6ന് തിരുവാതിര ഉത്സവം രാവിലെ ആർദ്റ ദർശനം, ആർദ്രാവരം,10.30ന് സ്‌പെഷ്യൽ നാദസ്വരക്കച്ചേരി, ഉച്ചയ്ക്ക് 12ന് കളഭാഭിഷേകം,1ന് എട്ടങ്ങാടി പ്രസാദവിതരണം,വൈകിട്ട് പുഷ്പാഭിഷേകം,രാത്രി 8ന് വിളക്കിനെഴുന്നെള്ളിപ്പ്, സേവ.