യുവജന കമ്മിഷൻ ദേശീയ സെമിനാർ
Sunday 01 January 2023 12:39 AM IST
കോട്ടയം . സംസ്ഥാന യുവജന കമ്മിഷൻ 2023 ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. ജനുവരി പത്തിനകം ബയോഡേറ്റയും ഫോട്ടോയും സഹിതം ksycyouthseminar@gmail.com എന്ന മെയിൽ ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനെയോ നേരിട്ടോ അപേക്ഷ നൽകാം. വിലാസം. കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി എം ജി, തിരുവനന്തപുരം 33. ഫോൺ. 80 86 98 72 62, 04 71 23 08 63 0.