പ്രാഥമിക ശിക്ഷാവർഗ്.

Sunday 01 January 2023 12:07 AM IST

കോട്ടയം . രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇല്ലിക്കൽ ചിന്മയ സ്കൂളുകളിൽ പ്രാഥമിക ശിക്ഷാവർഗിന്റെ പൊതു പരിപാടി നടന്നു. ഹിന്ദുത്വം എന്നത് സനാതന ധർമ്മത്തെ അടിസ്ഥാനമാക്കിയ ജീവിതശൈലി ആണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയക്ടർ ആർ സഞ്ജയൻ പറഞ്ഞു. റബർ ബോർഡ് മുൻ ഡയറക്ടർ എൻ ആർ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വർഗ് കാര്യവാഹ് എം എസ് മനു സംസാരിച്ചു. കോട്ടയം റവന്യു ജില്ലയിൽ വൈക്കം, പൊൻകുന്നം, കോട്ടയം എന്നിവിടങ്ങളിലായി 500ഓളം പ്രവർത്തകർ പരിശീലനം പൂർത്തിയാക്കി. ശിക്ഷാർത്ഥികളുടെ പഥ സഞ്ചലനവും ശാരീരിക പ്രദർശനവും നടന്നു. ഇന്ന് സമാരോപ് പരിപാടിയോടെ ശിബിരം അവസാനിക്കും.