വീടുകയറി ആക്രമണം, യുവാവ് അറസ്റ്റിൽ.
Sunday 01 January 2023 12:07 AM IST
ചങ്ങനാശേരി . വീട്ടമ്മയും ഭർത്താവിനെയും ആക്രമിച്ച കേസിൽ അകലക്കുന്നം മണ്ണാത്തോട് തമ്പാൻകുന്നേൽ ശ്യാമിനെ (18) ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്തുക്കളും വാഴപ്പള്ളി രണ്ടുകുഴിച്ചിറ ഭാഗത്തുള്ള വീട്ടമ്മയെയും ഭർത്താവിനെയും ഭർത്താവിന്റെ സഹോദരനെയും മകനെയും വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണം. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ് എച്ച് ഒ റിച്ചാർഡ് വർഗീസ്, എസ് ഐ ജയകൃഷ്ണൻ എം, പ്രസാദ് ആർ നായർ, ഷിനോജ് ടി ആർ, സി പി ഒ മാരായ സ്റ്റാൻലി തോമസ്, അതുൽ കെ മുരളി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.