സംഭവബഹുലമായിരുന്ന വർഷമെന്ന് നയൻതാര

Sunday 01 January 2023 6:00 AM IST

സംഭവ ബഹുലമായിരുന്നു തനിക്ക് പോയവർഷം എന്ന് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. സംഭവബഹുലമായിരുന്നു പോയവർഷം. നന്ദിയുണ്ട്. കണക്ട് എന്ന ചിത്രം കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു. ഇനിയും കാണാനിരിക്കുന്നവർക്കും എന്റെ നന്ദി. അശ്വിൻ ശരവണിന് വലിയ നന്ദി. നിർമ്മാതാവ് വിഘ്‌നേഷ് ശിവനും അദ്ദേഹത്തിന്റെ ടീമിനും നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്നേഹം, പിന്തുണ, പ്രതികരണങ്ങൾ, വിമർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്നുവെന്നും എല്ലാവർക്കും പുതുവത്സരാംശകൾ നേരുന്നുവെന്നും നയൻതാര പറഞ്ഞു.ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.ഇരട്ടആൺകുട്ടിക്കളുടെ മാതാപിതാക്കളാണ് വിഘ്നേഷ് ശിവനും നയൻതാരയും.വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ പിറന്നത്.അതേസമയം അശ്വിൻ ശരവൺ സംവിധാനം ചെയ്ത കണക്ട് മികച്ച അഭിപ്രായം നേടുന്നു. പൂർണമായും നയൻതാര ചിത്രമാണ് കൺക്ട്. മലയാളത്തിൽ ഗോൾഡ് ആണ് നയൻതാര നായികയായി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.