തിരിച്ചുവരവിൽ ശ്രീനിവാസൻ ഇനി ധ്യാനിനൊപ്പം ആപ്പ് കൈസേ ഹോ?

Sunday 01 January 2023 6:00 AM IST

ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആപ്പ് Kaise ഹോ? വിനയ് ജോസ് സംവിധാനം ചെയ്യുന്നു. കോമഡി ട്രാക്കിൽ ഒരുങ്ങുന്ന ഇൗ ചിത്രത്തിൽ സുരഭി സന്തോഷ്,​ തൻവി റാം എന്നിവരാണ് നായികമാർ. അജു വർഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യദർശൻ , ജൂഡ് അന്തോണി ജോസ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിൻ ബിനോ എന്നിവരാണ് മറ്റു താരങ്ങൾ.മാനുവൽ ക്രൂസ്ഡാർവിൻ,​ അംജദ്എന്നിവർ ചേർന്ന് ഡി ഗ്രൂപ്പ് ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. നിവിൻ പോളി, നയൻതാര എന്നിവർ അഭിനയിച്ച ലൗവ് ആക്ഷൻ ഡ്രാമയ്ക്കുശേഷം ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. അതേസമയം കുറുക്കൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രീനിവാസൻ. മകൻ വിനീതിനൊപ്പമായിരുന്നു ശ്രീനിവാസന്റെ തിരിച്ചുവരവ്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മനോജ് റാം സിംഗ് രചന നിർവഹിക്കുന്നു. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് കുറുക്കന്റെ നിർമ്മാണം.