സംസ്ഥാന പവർ ഫെസ്റ്റ് സമാപിച്ചു
Saturday 31 December 2022 10:13 PM IST
പയ്യന്നൂർ : മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാഡമിയുടെയുടെ ആഭിമുഖ്യത്തിൽ ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ നാല് ദിവസമായി നടന്ന സംസ്ഥാന പവർ ഫെസ്റ്റ് സമാപിച്ചു.
സമാപന സമ്മേളനത്തിൽ ആയോധന കലയിലെ പഴയ കാല ഗുരുക്കൻമാരെ ആദരിച്ചു. നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു .ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത , ടി.വി.രാജേഷ് ,വി.നാരായണൻ മുഖ്യാതിഥികളായിരുന്നു.
വി.ഷൈമ, പി.വി.കുഞ്ഞപ്പൻ,എ.രാഘവൻ, കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.എ.സന്തോഷ് സ്വാഗതം പറഞ്ഞു. കരാട്ടെ, യോഗ, ശരീര സൗന്ദര്യ പ്രദർശനവും നടന്നു.