ഗവേഷണഫലം പൊതുസമൂഹത്തിനും ലഭ്യമാക്കും:മന്ത്രി ബിന്ദു

Saturday 31 December 2022 10:30 PM IST

കാഞ്ഞങ്ങാട്: സർവകലാശാലയിലെ ഗവേഷണഫലങ്ങൾ ഉൽപന്നങ്ങളായും ഉപകരണങ്ങളായും നിത്യജീവിതത്തിനും ലഭ്യമാക്കുന്ന തരത്തിലുള്ള നവ വൈജ്ഞാനിക സമൂഹമായി കേരളം മാറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാഞ്ഞങ്ങാട് കൈലാസ് ജംഗ്ഷന് എതിർവശത്തുള്ള സംഘാടകസമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ എം.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത, മുൻ നഗരസഭാ ചെയർമാൻ വി.വി.രമേശൻ, മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറി എം.സുമതി, പി.അപ്പുക്കുട്ടൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.രാജ്‌മോഹൻ, പി.കെ.നിശാന്ത്, സി.എം മീനാകുമാരി എന്നിവർ സംസാരിച്ചു. കെഎസ്ടിഎ ജില്ലാസെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും പ്രസിഡന്റ് എ.ആർ.വിജയകുമാർ നന്ദിയും പറഞ്ഞു.