ബഫർസോൺ സമരത്തിന് പിന്തുണ
Sunday 01 January 2023 1:12 AM IST
ആലപ്പുഴ: ബഫർ സോൺ സമരങ്ങൾക്ക് നെൽ നാളികേര കർഷക ഫെഡറേഷൻ പിന്തുണ പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ കർഷക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി താമസിക്കുകയും പട്ടയവും കരംതീരുവയും ഉള്ള വസ്തുവിൽ താമസിച്ചു കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കർഷകർ കിടപ്പാടവും കൃഷിഭൂമിയും ഉപേക്ഷിച്ച് പിറന്ന മണ്ണിൽ നിന്ന് പലായനം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാൻ വേണ്ടിയുള്ള സമരങ്ങൾക്ക് കർഷക ഫെഡറേഷൻ കൃഷിക്കാരോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജിനോ ജി. മാളിയേക്കൽ, കൃഷ്ണകുമാർ ചെറിയനാട്, മാത്തപ്പൻ കുട്ടിച്ചിറ, അഡ്വ. ജോണി കെ.ജോർജ് എന്നിവർ പങ്കെടുത്തു.