പോസ്റ്റ് ഓഫീസ് മാർച്ച്‌

Sunday 01 January 2023 1:16 AM IST
മത്സ്യ അനുബന്ധ തൊഴിലാളികൾ നടത്തിയ ധർണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യ അനുബന്ധ തൊഴിലാളികൾ അമ്പലപ്പുഴ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്പാദ്യ -സമാശ്വാസ പദ്ധതിയിലെ കേന്ദ്ര വിഹിതം അടിയന്തിരമായി വിതരണം ചെയ്യുക, പ്രധാനമന്ത്രി ഗരീബ് യോജന പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിലുള്ള അരിയും ഗോതമ്പും വിതരണം അവസാനിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ. അശോകൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി യു. രാജുമോൻ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഭുവനേന്ദ്രൻ, യൂണിയൻ ഏരിയ സെക്രട്ടറി വി. മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി എ. രമണൻ, അനിൽകുമാർ, വി. സുരേഷ്, ഷാനിഗോപു, ഗ്ലാഡ്‌വിൻ എന്നിവർ സംസാരിച്ചു.