ഹോട്ടൽ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് കെ.എച്ച്.ആർ. എ.
Sunday 01 January 2023 12:10 AM IST
തൃശൂർ: ചൂണ്ടലിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി ഉടമയെയും, ഭാര്യയെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടാ സംഘങ്ങളെ വധശ്രമമുൾപ്പെടെയുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനപരമായി ഹോട്ടൽ വ്യാപാരം ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ പൊലീസ് ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ, എ.സി.ജോണി, സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, ടി.എ.ഉസ്മാൻ , എസ്.സന്തോഷ്, വി.ആർ.സുകുമാർ എന്നിവർ പ്രസംഗിച്ചു.