ജീവിതശൈലി രോ​ഗ സ്ക്രീനിംഗ്, ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്.

Tuesday 03 January 2023 12:07 AM IST

കോട്ടയം . ജീവിതശൈലി രോ​ഗങ്ങൾ നിയന്ത്രിക്കുന്നതി​ന്റെ ഭാ​ഗമായി ആരോ​ഗ്യവകുപ്പ് നടപ്പിലാക്കിയ അല്പം ശ്രദ്ധ ആരോ​ഗ്യം ഉറപ്പ് കാമ്പയി​ന്റെ ഭാ​ഗമായുള്ള രോ​ഗ സ്ക്രീനിം​ഗ് ജില്ലയിൽ അറുപത് ശതമാനം പിന്നിട്ടു. മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. 30 വയസിന് മുകളിലുള്ള 10.64 ലക്ഷം പേരിൽ 6.5 ലക്ഷം പേരുടെ സ്ക്രീനിം​ഗ് നടത്തി. ഇ - ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യപ്രവർത്തകർ വീടുകളിൽ നേരിട്ടെത്തിയാണ് സ്ക്രീനിം​ഗ് നടത്തുന്നത്. 79,000 ത്തോളം പേർ അമിത രക്തസമ്മർദ്ദമുള്ളവരാണ്. 74,000 പേർക്ക് പ്രമേഹമുണ്ട്. 32,000 ത്തോളം പേർക്ക് ഇവ രണ്ടുമുള്ളതായി കണ്ടെത്തി. ഒന്നരലക്ഷം പേർ ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. 41,000 പേർക്ക് കാൻസർ സംശയിക്കുന്നുണ്ട്. ഇവരെ വിദ​ഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

ആരംഭത്തിൽ കണ്ടെത്താം.

ജീവിതശൈലി രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോ​ഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. ഇതി​ന്റെ അടിസ്ഥാനത്തിലാണ് സ്ക്രീനിം​ഗ് നടത്തുന്നത്. എല്ലാവർക്കും കാൻസർ ചികിത്സ ഉറപ്പാക്കുന്നതിനായി കാൻസർ ഗ്രിഡി​ന്റെ മാപ്പിം​ഗും തു‍ടങ്ങി.

സ്ക്രീ​നിംഗിലെ കണ്ടെത്തൽ.
അമിത രക്തസമ്മർദ്ദം 12 % പേർക്ക് .
പ്രമേഹം 11.5 % പേർക്ക്.
രക്തസമ്മർദ്ദവും പ്രമേഹവും 5 %.
കാൻസർ സംശയം ​6 %.

ഡെപ്യൂട്ടി ഡി എം ഒ വിദ്യാധരൻ പറയുന്നു.

ജീവിതശൈലി രോ​ഗ സ്ക്രീനിം​ഗ് ജില്ലയിൽ പുരോ​ഗമിക്കുകയാണ്. മാർച്ച് 31നകം പൂർത്തിയാക്കും.

Advertisement
Advertisement