നാടക മത്സര അവാർഡ്.

Tuesday 03 January 2023 12:41 AM IST

കോട്ടയം . ദർശന അഖില കേരള പ്രൊഫഷണൽ നാടക മത്സര അവാർഡ് വിതരണവും ദർശന കലാമിത്ര പുരസ്കാരസമർപ്പണവും ഇന്ന് വൈകിട്ട് 5 30ന് ദർശനയിൽ നടക്കും. തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ദർശന അക്കാഡമി ഡയറക്ടർ ഫാ.ജിനു മച്ചുകുഴി അദ്ധ്യക്ഷത വഹിക്കും. കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തും. തേക്കിൻകാട് ജോസഫ്, പി ആർ ഹരിലാൽ, അജു കെ നാരായണൻ, കെ അനിൽകുമാർ, ആർട്ടി​സ്റ്റ് സുജാതൻ തുടങ്ങിയവർ പങ്കെടുക്കും. ഫാ.എമിൽ പുളിക്കാട്ടിൽ സ്വാഗതവും ആർട്ടി​സ്റ്റ് അശോകൻ നന്ദിയും പറയും. നടനും സംവിധായകനുമായ ജെയിംസ് മുകളേലാണ് പ്രഥമ ദർശന കലാമിത്ര പുരസ്കാരത്തിന് അർഹനായിരിക്കുന്നത്.