പേട്രൺ സെയിന്റ്സ് ഡേ ദിനാചരണം.
Tuesday 03 January 2023 12:45 AM IST
കോട്ടയം . ബസേലിയസ് കോളേജിൽ പേട്രൺ സെയിന്റ്സ് ഡേ ദിനാചരണം 5 ന് നടക്കും. ഉച്ചയ്ക്ക് ശേഷം 2 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കാൻസർ ചികിത്സാ വിദഗ്ദ്ധൻ വി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. ജോയി മർക്കോസ്, മാത്യു കോര, ജിതിൻ ജോൺ, സണ്ണി വർഗീസ്, അരുൺ കുമാർ എന്നിവർ പങ്കെടുക്കും. ബിജു തോമസ് സ്വാഗതവും, സെൽവി സേവ്യർ നന്ദിയും പറയും. ഈ വർഷം സേവനത്തിൽ നിന്ന് വിരമിക്കുന്ന കുടുംബാംഗങ്ങളെ ആദരിക്കും.