ഹൃസ്വ വീഡിയോ എൻട്രികൾ ക്ഷണിച്ചു

Tuesday 03 January 2023 1:28 AM IST

വർക്കല: എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ നേതൃത്വത്തിൽ സെന്റർഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്മെന്റിന്റെയും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ / സർക്കാർ ഇതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ഊർജ്ജകിരൺ പദ്ധതിയുടെ ഭാഗമായി താലൂക്ക് തലത്തിൽ നടത്തുന്ന ഹൃസ്വ വീഡിയോ നിർമ്മാണ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.താലൂക്ക് തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക് കാഷ് അവാർഡ് നൽകും.ജീവിതശൈലിയും ഊർജ്ജകാര്യശേഷിയും എന്ന വിഷയത്തിന് ഊന്നൽകൊടുത്ത് പ്രാദേശികമായ മാതൃകകൾ സഹിതം ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്ന മൂന്ന് മിനിട്ടിൽ കൂടാത്ത വീഡിയോകളാണ് തയ്യാറാക്കേണ്ടത്. വർക്കല താലൂക്കിൽ പദ്ധതി ഏകോപനത്തിന് തിരഞ്ഞെടുത്തിട്ടുളളത് ഇ.ഡി എസിനെയാണ്. താല്പര്യമുളളവർ 5ന് മുമ്പ് എൻട്രികൾ athirasasankan2012@gmail.com എന്ന ഇമെയിലിൽ അയക്കണം.കൂടുതൽ വിവരങ്ങൾക്ക് 8281045305 ഫോൺ നമ്പരിലോ www.keralaenergy.gov.in, www.cedindia.org എന്നീ വെബ് സൈറ്റുകളിലോ ബന്ധപ്പെടണം.

Advertisement
Advertisement