കിഴുവിലം പഞ്ചായത്തിൽ തൊഴിൽ സഭ

Tuesday 03 January 2023 1:29 AM IST

മുടപുരം: സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം കിഴുവിലം ഗ്രാമ പഞ്ചായത്തിൽ തൊഴിൽ സഭകൾ ചേരുന്നു. പഞ്ചായത്തിലെ 7(അരികത്തുവാർ), 8 (കുറക്കട), 9 (നൈനാംകോണം) വാർഡുകളിലെ തൊഴിൽ സഭ സംയുക്തമായി 5ന് ഉച്ചയ്ക്ക് 1.30ന് അണ്ടൂർ ഗവണ്മെന്റ് എൽ.പി സ്കൂളിൽ ചേരുമെന്ന് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ അറിയിച്ചു.തൊഴിൽ തേടുന്നവർ,തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ,തൊഴിൽ ദായക സംരംഭകർ,സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവർ,വിദ്യാ സമ്പന്നർ,'എന്റെ തൊഴിൽ എന്റെ അഭിമാനം' എന്ന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ,രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ,വനിതാ സ്വയം സഹായ സംഘം വരുമാന ദായക വോളന്റീയർമാർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,യുവജന സംഘടനാ പ്രതിനിധികൾ,സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് തൊഴിൽ സഭയിൽ പങ്കെടുക്കാവുന്നതാണ്.