കറുപ്പ് വേഷമണിഞ്ഞ് താര ചങ്ങാതിക്കൂട്ടം
വെള്ളിത്തിരയിൽ ആഘോഷിക്കപ്പെടുന്ന നിരവധി ചങ്ങാതിക്കൂട്ടങ്ങളുണ്ട്. കാമറയ്ക്ക് മുന്നിലും പിന്നിലും തിളങ്ങുന്ന ചങ്ങാതിക്കൂട്ടത്തിന്റെ പുതിയ ചിത്രം ആരാധകരുടെ മനംകവരുന്നു. അഹാന കൃഷ്ണ, നിമിഷ് രവി, രജിഷ വിജയൻ, ടോബിൻ തോമസ്, ഫഹിം സഫർ, നൂറിൻ ഷെരീഫ്, നിരഞ്ജന അനൂപ് എന്നിവരാണ് കറുപ്പ് വേഷമണിഞ്ഞ് നിറചിരിയിൽ നിൽക്കുന്നത്. അഹാന, രജിഷ, നൂറിൻ, നിരഞ്ജന, ഫഹിം എന്നിവർ അഭിനയരംഗത്താണ് തിളങ്ങുന്നത്. നിമിഷും ടോബിനും മലയാളത്തിലെ മികച്ച ഛായാഗ്രാഹകരാണ്. നിരഞ്ജനയാണ് ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. കഴിഞ്ഞദിവസമാണ് നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം നടന്നത്. ഇൗ ചങ്ങാതിക്കൂട്ടം അവിടെ പാട്ടുവും നൃത്തവുമായി ആഘോഷത്തിലായിരുന്നു.