ഒറ്റത്തവണ ധനസഹായം.

Tuesday 03 January 2023 12:36 AM IST

കോട്ടയം . അസംഘടിത മേഖലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന മറ്റു ക്ഷേമപദ്ധതികളിൽ അംഗങ്ങളല്ലാത്ത തൊഴിലാളികൾക്കുള്ള ആശ്വാസക്ഷേമ പദ്ധതി പ്രകാരം ഒറ്റത്തവണ ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. പക്ഷാഘാതം, അർബുദം, ക്ഷയം, ട്യൂമർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവ മൂലം അവശത അനുഭവിക്കുന്ന തൊഴിലാളികൾക്കാണ് ധനസഹായം. മെഡിക്കൽ സർട്ടിഫിക്കറ്റ്, പഞ്ചായത്തംഗത്തിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷ ജനുവരി ഏഴു വരെ നൽകാം. വിശദവിവരത്തിന് അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ജില്ലാ ലേബർ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ. ജില്ലാ ലേബർ ഓഫീസ്, കോട്ടയം. 04 81 25 64 36 5.