കരാർ നിയമനം ഇന്റർവ്യു 6ന്.
Tuesday 03 January 2023 12:37 AM IST
കോട്ടയം . കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷാ പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിലും റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. ശമ്പളം 36000 രൂപ. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ജനുവരി 6ന് രാവിലെ 11 ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ. 04 81 25 63 61 1, 25 63 61 2.