പ്രവർത്തനം മാതൃകാപരം.
Tuesday 03 January 2023 12:41 AM IST
ഏറ്റുമാനൂർ . റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം മാതൃകാപരമാണന്നും പ്രവർത്തനമില്ലാത്ത മേഖലകകളിലും അസോസിയേഷന്റെ പ്രവർത്തനം വ്യാപിപ്പിക്കണമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഏറ്റുമാനൂർ ഗോപാലപിള്ള റോഡ് റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ എൻ കെ മേനോൻ അദ്ധ്യക്ഷത വഹിച്ചു. റസിഡന്റ്സ് അസോസിയേഷൻ അപ്പക്‌സ് കൗൺസിൽ ജില്ലപ്രസിഡന്റ് എ എൻ രാധാകൃഷണപിള്ള മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ കൗൺസിലർമാരായ ഉഷാ സുരേഷ് , രശ്മി ശ്യാം, സെക്രട്ടറി പി എസ് അനിൽ, മനോമോഹൻ, എൻ നാരായണകൈമൾ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സ്‌നേഹ വിരുന്നും കലാസന്ധ്യയും ഉണ്ടായിരുന്നു.