ലഹരി വിരുദ്ധ കാമ്പെയിന് തുടക്കം
Tuesday 03 January 2023 1:36 AM IST
കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പരിപാടികൾക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് കെ.ടി.സി.ടിക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ടുള്ള ചുവർ ചിത്രാരചനകൾ, ലഘുലേഖ വിതരണം, പോസ്റ്റർ പ്രദർശനം, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും. പ്രിൻസിപ്പൽ എം.എസ്.ബിജോയി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപാചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി.ടി സ്കൂളിലെ 50 ഓളം എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്.