ന്യൂഇയർ ആഘോഷിക്കാൻ എത്തിയ കാപ്പാ കേസിലെ പ്രതി അറസ്റ്റിൽ

Tuesday 03 January 2023 1:31 AM IST

നെടുമങ്ങാട്: കാപ്പാ നിയമം ചുമത്തി നാടുകടത്തിയ ഗുണ്ടാനേതാവ് അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് പുലിപ്പാറ തേവരുകുഴി ലക്ഷംവീട്ടിൽ ഷാനവാസിനെയാണ് ( 41) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ 14-ൽ അധികം കേസുകളാണ് പ്രതിയുടെ പേരിലുള്ളത്.

കഴിഞ്ഞ മാസമാണ് റേഞ്ച് ഡെപ്യൂട്ടി ഐ.ജി നിശാന്തിനി ഇയാളെ കാപ്പാ നിയമം ചുമത്തി നാടുകടത്തിയത്.നിയമം ലംഘിച്ച് ന്യൂഇയർ ആഘോഷിക്കാൻ എത്തിയപ്പോഴാണ് ഷാനവാസ്‌ വീണ്ടും പിടിയിലായത്.നെടുമങ്ങാട്ടെ ബാറുകൾ കേന്ദ്രീകരിച്ച് ഭീഷണിപ്പെടുത്തലും മദ്യപാനവും പണം തട്ടി എടുക്കലാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാർ,എസ്.ഐമാരായ ശ്രീനാഥ്,റോജോമോൻ സി.പി.ഒമാരായ അനൂപ്,ഉണ്ണികൃഷ്ണൻ,അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement