വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

Tuesday 03 January 2023 2:07 AM IST

പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുവരികയായിരുന്ന എട്ടര ലിറ്റർ വിദേശമദ്യവുമായി മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചോലക്കൽ അനീസ് റഹ്മാനെ(38) മങ്കട പൊലീസ് ഒരാടംപാലത്ത് വച്ച് അറസ്റ്റ് ചെയ്തു.

തിരൂർക്കാട്, വലമ്പൂർ, രാമപുരം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യവിൽപ്പന നടക്കുന്നതായി പൊലീസിന് ധാരാളം പരാതികൾ ലഭിച്ചിരുന്നു. മങ്കട പൊലീസിന്റെ അന്വേഷണത്തിൽ യുവാക്കൾക്കിടയിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും അനധികൃതമായി മദ്യമെത്തിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചു. വൻതോതിൽ മദ്യം വാങ്ങി വിൽപ്പന നടത്തുന്നയാളാണ് പ്രതി.

ആഘോഷ ദിവസങ്ങിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് പെരിന്തൽമണ്ണ സബ് ജയിലിലടച്ചു. പൊലീസ് സംഘത്തിൽ എസ്.ഐ സി.കെ നൗഷാദിനൊപ്പം എസ്.ഐ മാരായ അലവിക്കുട്ടി, സതീഷ്, എ.എസ്‌.ഐമാരായ അബ്ദുൾ സലിം, മുരളികൃഷ്ണദാസ്, എസ്.സി.പി.ഒമാരായ മുഹമ്മദ് ഫൈസൽ, പ്രീതി, പൊലീസുകാരായ ബാലകൃഷ്ണൻ, രജീഷ്, ഫവാസ്, റീന, അജിത, ഹോംഗാർഡ് ഉണ്ണിക്കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.