കേരള കേന്ദ്ര സർവ്വകലാശാലയിൽ അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കം

Monday 02 January 2023 10:16 PM IST

നാനോടെക്‌നോളജി സാദ്ധ്യത സംബന്ധിച്ച് അന്തർദ്ദേശീയ പ്രശസ്തരായ 24 ശാസ്ത്രകാരന്മാർ സംവദിക്കും

കാസർകോട് :കേന്ദ്ര സർവകലാശാല ഫിസിക്സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്തു. യു.എസ്.എയിലെ റൈസ് യൂണിവേഴ്സിറ്റി പ്രൊഫസർ അജയൻ പുളിക്കൽ ഫംഗ്ഷണൽ മെറ്റീരിയൽസ് ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി എന്ന വിഷയത്തെ ആസ്പദമാക്കി ആദ്യദിനത്തിൽ സംസാരിച്ചു.

പ്രൊഫ.വിൻസെന്റ് മാത്യു, പ്രൊഫ.കെ.ജെ.തോമസ്, പ്രൊഫ.സ്വപ്ന എസ് നായർ, പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ.എ.ശക്തിവേൽ എന്നിവരും ഉദ്ഘാടനചടങ്ങിൽ സംസാരിച്ചു. പ്രൊഫ. അജയൻ പുളിക്കലിനെ വൈസ് ചാൻസലർ ആദരിച്ചു. വിവിധ സെഷനുകളിൽ പ്രൊഫ.റെജി ഫിലിപ്പ് (ആർ.ആർ.ഐ, ബാംഗ്ലൂർ), ഡോ.സുചന്ദ് സന്ദീപ് സി.എസ് (എൻടിയു സിംഗപ്പൂർ), ഡോ.സിനോയ് തോമസ് (കുസാറ്റ്, കേരള), ഇഗോർ ദികിൻ (പോർച്ചുഗൽ), പ്രൊഫ.മധു തോമസ് (എത്യോപ്യ), പ്രൊഫ.അതകിൽത് അബേബെ (എത്യോപ്യ), സുജിത്ത് കുമാർ ദോറ (നാനോസർഫ്, ഇന്ത്യ) തുടങ്ങിയവർ സംസാരിച്ചു.

വാഴ്ത്തപ്പെടാത്ത ശാസ്ത്രജ്ഞരുടെ സംഭാവനകൾ പ്രധാനം: പ്രൊഫ.അജയൻ പുളിക്കൽ

പെരിയ:സാങ്കേതിക വിദ്യയുടെ മാത്രമല്ല, സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങൾക്ക് ശാസ്ത്രം കാരണമായിത്തീരുന്നുണ്ടെന്ന് യു.എസ്.എയിലെ റൈസ് യൂണിവേഴ്സിറ്റി പ്രൊഫസർ അജയൻ പുളിക്കൽ. കേരള കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര മേഖലയുടെ മന്നേറ്റത്തിൽ നിരവധി അൺ സംഗ് ഹീറോകളുടെ പ്രയത്നവും സംഭാവനയുമുണ്ട്. പരീക്ഷണശാലകളിൽ ജീവിതം സമർപ്പിക്കപ്പെട്ട വാഴ്ത്തപ്പെടാത്ത ഇത്തരം നായകരുടെ കഠിനാധ്വാനം ശാസ്ത്ര മന്നേറ്റത്തിൽ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർബൻ നാനോ ട്യൂബ് സംബന്ധമായ ഗവേഷണത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടിയിട്ടുള്ള അന്തർദ്ദേശീയ തലത്തിൽ പ്രശസ്തനായ മലയാളി കൂടിയാണ് പ്രൊഫ. അജയൻ പുളിക്കൽ. നാനോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ വികാസത്തിലൂടെ തലച്ചോറിലെ ക്ഷതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക്പരിഹാരം കാണാൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

Advertisement
Advertisement