വീടിന്റെ വാതിൽ കുത്തിതുറന്ന് പണം കവർന്നു

Tuesday 03 January 2023 1:16 AM IST

വെള്ളറട: വീടിന്റെ വാതിൽ കുത്തിതുറന്ന് പണം കവർന്നതായി പരാതി. കാക്കതൂക്കി ജിബിൻ ഭവനിൽ ശ്രീജയുടെ വീടിന്റെ വാതിൽ തകർത്ത് വീട്ടിനുള്ളിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയാണ് കവർന്നത്. ഡിസംബർ 31ന് രാത്രി ശ്രീജയും മക്കളും പള്ളിയിൽ പോയിരുന്നു. രാത്രി ഒന്നരയ്ക്ക് വീട്ടിൽ തിരികെ എത്തിയമ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകളും അടിച്ച് തകർത്ത നിലയിലായിരുന്നു. ബാങ്കിൽ ലോൺ അടയ്ക്കാൻ വച്ചിരുന്നതാണ് പണം. ശ്രീജയുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി വിരൽ അടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.