ബാങ്ക് റിട്ടയറീസ് സാംസ്കാരിക സംഗമം
Monday 02 January 2023 10:18 PM IST
കണ്ണൂർ: ഓൾ കേരള ബാങ്ക് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ ജില്ലാ സാംസ്കാരിക സംഗമം റിട്ട. ഡി.ജി.എം എ.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കണ്ണോം മുഖ്യഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.സി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി എ.സി.മാധവൻ (രക്ഷാധികാരി), കെ.പി. രാഘവൻ (കൺവീനർ), എം. രാജീവ്, കെ. വേലായുധൻ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.എം.ജെ.രാജൻ, സി ഉമാപതി, എ.ഹരിദാസ്, പി.പി.ഭാർഗ്ഗവൻ, കെ.പ്രേമചന്ദ്രൻ, പി.വി.രാജൻ, എം.രാജീവ്, എൻ.കെ.ഭാസ്കരൻ, എം.പി.പവിത്രൻ, എ.കെ.ഈശ്വരൻ നമ്പൂതിരി, കെ. വിശ്വനാഥ്, കെ.കെ.ദേവു, പി.വി.രാജൻ, കെ.വേലായുധൻ എന്നിവർ സംസാരിച്ചു.