രാജീവ് പുരസ്‌കാർ സമർപ്പിച്ചു
Monday 02 January 2023 10:20 PM IST
കാഞ്ഞങ്ങാട്: പ്രിയദർശിനി ആർട്സ് ആന്റ് സ്‌പോർട്സ് കല്ലിങ്കാലിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് പരിധിയിൽ നിന്നും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെയും വിദ്യാർത്ഥിക്കളയും രാജീവ് പുരസ്‌ക്കാർ നൽകി അനമോദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ:ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രൻ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കല്ലിങ്കാൽ ജി.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.വി. ഷൗജത്ത് , ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ വി.വി.നിശാന്ത്, ഡോ.ശ്രുതി ജനാർദ്ദനൻ കുന്നരുവത്ത്, രമേശൻ കൊവ്വൽ, പി.ദാമോദരരൻ കൊളവയൽ, കെ.പി.വിജയൻ, ജവഹർ ബാൽ മഞ്ച് യൂണിറ്റ് സെക്രട്ടറി ദേവനന്ദ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.പി.ഉദയകുമാർ സ്വാഗതവും ക്ലബ്ബ് ട്രഷറർ കെ.സി.ശശി നന്ദിയും പറഞ്ഞു.