കുനിയിൽ രവി പുരസ്‌ക്കാര സമർപ്പണം
Monday 02 January 2023 10:22 PM IST
പാനൂർ :പാറാട് കുനിയിൽ രവി ഫൗണ്ടേഷനും സ്‌നേഹസൂര്യൻ വാട്സ് ആപ്പ് കൂട്ടായ്മയും നൽകുന്ന കുനിയിൽ രവി പുരസ്‌ക്കാര സമർപ്പണവും അനുസ്മരണവും പാറാട് ഇകെ നായനാർ മന്ദിരം പി.കെ.കുഞ്ഞനന്തൻ സ്മാരക ഹാളിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എം പാറാട് ലോക്കൽ സെക്രട്ടറി ടി.വി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.പൊതു പ്രവർത്തന രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വേറിട്ട വ്യക്തിത്വങ്ങൾക്ക് നൽകുന്ന പുരസ്‌ക്കാരം കെ.ലീല ജയരാജനിൽ നിന്നുമേറ്റുവാങ്ങി. പുരസ്‌ക്കാര കമ്മിറ്റി ചെയർമാൻ കെ.കെ.സുധീർ കുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.സി നാണു സ്വാഗതവും പി അജിത്ത് കുമാർ നന്ദിയും പറഞ്ഞു. അവാർഡ് തുകയായ 10001രൂപ കെ.ലീല ഐ.ആർ.പി.സിക്ക് കൈമാറി.