വ്യാപാരി വ്യവസായിസമിതി ഏരിയാസമ്മേളനം ഇന്ന്

Monday 02 January 2023 10:24 PM IST

കൂത്തുപറമ്പ് :കേരള വ്യാപാരി വ്യവസായി സമിതി കൂത്തുപറമ്പ് ഏരിയ സമ്മേളനം ഇന്ന് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വിളംബരജാഥ നടന്നു. പഴയനിരത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച വിളംബര ജാഥ ടൗൺ സ്ക്വയറിൽ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.പി മൊയ്തു,ഇ. മോഹനൻ , പി പ്രമോദ്,കെ പി സനിൽ കുമാർ,പി പി ഇസ്മയിൽ,കെ സി ഹംസ തുടങ്ങിയവർ നേത്യത്വം നൽകി. രാവിലെ10 ന് സിറ്റി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച ടി നാണു നഗറിൽ സംസ്ഥാന ജോ.സെക്രട്ടറി വി ഗോപിനാഥ് സമ്മേളനം ഉദ്‌ഘാടനം ചെയ്യും.ചടങ്ങിൽ വ്യാപാരി മിത്ര ആനുകൂല്യം വിതരണം ചെയ്യും. 21 യൂണിറ്റുകളിൽ നിന്നായി 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.