സി.പി.ഐ മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം
Monday 02 January 2023 10:25 PM IST
ഇരിട്ടി: സി.പി.ഐ ഇരിട്ടി മണ്ഡലം കമ്മറ്റി ഓഫീസ് സിറ്റിസെന്ററിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.ജോസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ ആർ.കുഞ്ഞിക്കൃഷ്ണൻ,കെ.പി.കുഞ്ഞികൃഷ്ണൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.ജാവലിൻ ത്രോയിൽ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ നേടിയ ഐശ്വര്യ സുരേഷിനും യൂണിവേഴ്സിറ്റി തലത്തിൽ 1500 മീറ്റർ ഓട്ടമത്സരത്തിന് സ്വർണ്ണം നേടിയ അശ്വതി സുരേഷിനും ഉപഹാരം നൽകി. ഇരിട്ടി മണ്ഡലം കമ്മറ്റി സെക്രട്ടറി പായം ബാബുരാജ്, വി.ഷാജി, എം.കെ.ശശി, എൻ.വി.രവീന്ദ്രൻ, ഡോ.ജി.ശിവരാമകൃഷ്ണൻ, മീന അശോകൻ, കെ.ആർ.ലിജുമോൻ, പ്രജീഷ് പടിയൂർ, ശ്രാവൺ ചന്ദ്രൻ, അബ്ദുൾ സത്താർ, പി.വി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.അമ്മ ഓർക്കസ്ട്ര നേതൃത്വം നൽകിയ ഗാനമേളയും നടന്നു.