ഇ.എം.എസ് ക്ലബ്ബ് രജത ജൂബിലി

Monday 02 January 2023 10:28 PM IST
ഇ.എം.എസ് ക്ലബ്ബ് രജത ജൂബിലി ആഘോഷം തുടങ്ങി

പുല്ലൂർ: ഉദയനഗർ ഇ.എം.എസ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മെഡിക്കൽ ക്യാമ്പ് , അനുസ്മരണ സമ്മേളനങ്ങൾ, വനിതാ സംഗമം, വയോജന സംഗമം, ആദര സമ്മേളനം, ജില്ലാതല വടംവലി, ഫുട്‌ബോൾ മത്സരങ്ങൾ , സേവന പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ ഒരു വർഷത്തെ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. ഉദ്ഘാടനദിനത്തിൽ എടമുണ്ട ചെഗുവേര ക്ലബ്ബ് പരിസരത്ത് നിന്ന് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സോഫിയ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.ഷാജി അദ്ധ്യക്ഷത വഹിച്ചു. വി.നാരായണൻ , ടി.വി. കരിയൻ, സുനു ഗംഗാധരൻ , വി.നാരായണൻ , സുനിൽ കൊമ്മട്ട, സി.വിജയൻ , എം.സുധാകരൻ എന്നിവർ സംസാരിച്ചു.