സ്വാഗത സംഘം രൂപീകരണം
Monday 02 January 2023 10:28 PM IST
തൃശൂർ : കേരളത്തിലെ കുറിതൊട്ടവരും, കാവി ഉടുത്തവരുമായ ഹിന്ദു സമൂഹത്തെ, മൃദുഹിന്ദു, തീവ്ര ഹിന്ദു എന്ന തരത്തിൽ തരം തിരിക്കാൻ കേരളത്തിലെ ഹൈന്ദവ സമൂഹം ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ചെറുശ്ശേരി വിവേകാനന്ദ സേവാശ്രമം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. അർ.എസ്.എസ് പ്രാന്ത കാര്യവാഹക് പി.എൻ.ഈശ്വരൻ ഉദ്ഘാടനം നിർവഹിച്ചു. കെ.പി ഹരിദാസ്, പി.സുധാകരൻ, ബിന്ദു മോഹൻ, കെ.വി.ശിവൻ, ക്യാപ്റ്റൻ സുന്ദരൻ, വി.കെ വിശ്വനാഥൻ, കെ.എസ്.പത്മനാഭൻ, വി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.