മന്നം ജയന്തി ആഘോഷം
Tuesday 03 January 2023 4:28 AM IST
തിരുവനന്തപുരം: അനന്തപുരി നായർ സമാജത്തിന്റെ മന്നം ജയന്തി ആഘോഷവും സമാജവാർഷികവും കുടുംബസംഗമവും നടന്നു.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്‌ഘാടനം ചയ്തു.സമാജം പ്രസിഡന്റ് ജി.ഹരിഹരൻ നായരുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സിനിമാ നടൻ കൊല്ലം തുളസി സമ്മാനങ്ങൾ വിതരണം ചെയ്തു. ആറ്റുകാൽ ഭഗവതി ടെംപിൾ ട്രസ്റ്റ് ചെയർപേഴ്‌സൺ എ. ഗീതാകുമാരി,എ.എൻ.എസ് വൈസ് പ്രസിഡന്റ് ജെ.കെ.നായർ,ഡോ .എം.എസ്.ഗീത,ഡോ.ശ്രീകുമാർ.എസ്.കെ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.ഹരിദാസ് സ്വാഗതവും തമ്പാനൂർ മോഹനൻ നായർ നന്ദിയും പറഞ്ഞു.