സത്യസായി സേവാസമിതി
Tuesday 03 January 2023 3:28 AM IST
തിരുവനന്തപുരം: സത്യസായി സേവാ സംഘടന നടത്തിയ ഉപന്യാസമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗൗരി.എസ്,ഹയർസെക്കൻഡറിയിൽ ഗായത്രി. എം.ആർ.കോളേജ് വിഭാഗത്തിൽ നിരഞ്ജന സുരേഷ് എന്നിവർ സമ്മാനാർഹരായി.സായി കൗസ്തുഭം സിറ്റിസമിതിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനദാനം നടത്തി.അഡീഷണൽ ജില്ലാ ജഡ്ജി ആർ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് ആർ.ജി.വിനോദ് ബാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് മനോജ് മാധവൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വി.വിജയൻ,സുഗതാശങ്കർ,ഒ.പി.സജീവ് കുമാർ,എ.ജി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.