ആനയറ വേൾഡ് മാർക്കറ്റിൽ ന്യൂ ഇയർ ഫെസ്റ്റ് നാളെ മുതൽ

Tuesday 03 January 2023 3:29 AM IST

തിരുവനന്തപുരം : കൃഷി വകുപ്പും ആനയറ വേൾഡ് മാർക്കറ്റ് ഷോപ്പ് ഓണേഴ്സ് അസോസിയേഷനും ചേർന്ന് നാളെ മുതൽ 15 വരെ ആനയറ കാർഷിക നഗര മൊത്ത വ്യാപാര കേന്ദ്രത്തിൽ വേൾഡ് മാർക്കറ്റ് ന്യൂ ഇയർ ഫെസ്റ്റ് നടത്തും. നാളെ വൈകിട്ട് 4 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.ട്രേഡ് ഫെയർ,നഴ്സറി,അക്വാ ഷോ,പെറ്റ് ഷോ,കന്നുകാലി പ്രദർശനം എന്നിവ നടക്കും.ഫെസ്റ്റിന്റെ ഭാഗമായി കർഷകരെ ആദരിക്കും. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിൽ നിന്ന് പഴം, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ പത്തു പേർക്ക് ഒരു വർഷത്തേക്ക് കർഷക ശ്രീ സൗജന്യമായി നൽകുമെന്ന് വേൾഡ് മാർക്കറ്റ് സെക്രട്ടറി ആർ.എസ്.റോസ് ലിൻഡ്, വേൾഡ് മാർക്കറ്റ് ഷോപ്പ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്യാം റാഫി എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.