ചെമ്പഴന്തി എസ്.എൻ കോളേജിൽ സപ്തദിന എൻ.എസ്.എസ് ക്യാമ്പ്

Tuesday 03 January 2023 3:31 AM IST

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായുള്ള 'നിഹാരദീപ്തം' സപ്തദിന ക്യാമ്പിന് തുടക്കമായി.എൻ.എസ്.എസ് ദേശീയ പരിശീലകൻ ബ്രഹ്മനായകം മഹാദേവൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര മുൻസിഫ് മജിസ്‌ട്രേറ്റ് ആർ.ജ്യോതിബാബു പതാക ഉയർത്തി.സ്‌നേക്ക് മാസ്റ്റർ വാവ സുരേഷിന്റെ ജീവിത വഴികൾ, ജീവകിരണം രക്തദാനസേന കോ ഓർഡിനേറ്റർ എ.കെ.അഖിലിന്റെ ഇടപെടലുകൾ, പാലിയേറ്റിവ് കെയർ പ്രവർത്തകരുടെ പ്രത്യേക പരിശീലന പരിപാടികൾ, ഫയർ ആൻഡ് സേഫ്‌റ്റി വിദഗ്ദ്ധരുടെ ഡെമോൺസ്‌ട്രേഷനും തീവ്രപരിശീലന പരിപാടികളും തുടങ്ങിയവ ക്യാമ്പിൽ നടക്കും. കലാപരിപാടികൾ,സാംസ്‌കാരിക സന്ധ്യകൾ, മഴക്കുഴി നിർമ്മാണം, സാമൂഹിക സർവേകൾ, ഡിജിറ്റൽ ലൈബ്രറിയുടെ വ്യാപനം,ഗ്രാമീണ ഹരിത കർമ്മസേനയ്ക്ക് രൂപം കൊടുക്കൽ,യോഗ പരിശീലനം, സ്വയം പ്രതിരോധ പരിശീലനം,ക്യാമ്പ് ഫയർ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.ആർ.സരിത,ടി.അഭിലാഷ്,വോളന്റിയർ സെക്രട്ടറിമാരായ വി.എ.രന്തീർ,എം.എ.അമൃത തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് 8ന് സമാപിക്കും.