കെ.പി.എ.സിയുടെ 'അപരാജിതർ' അരങ്ങിലെത്തി

Tuesday 03 January 2023 3:32 AM IST

തിരുവനന്തപുരം: കെ.പി.എ.സിയുടെ 66-ാമത് നാടകമായ 'അപരാജിതരു'ടെ പ്രദർശനം ടാഗോർ തിയേറ്ററിൽ കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് കെ.പി.എ.സി എന്നും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ.സി സെക്രട്ടറി അഡ്വ.ഷാജഹാൻ, സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോയിന്റ് കൗൺസിലർ നേതാവ് ജയചന്ദ്രൻ കല്ലിംഗൽ, നാടക സംവിധായകൻ മനോജ് നാരായണൻ, നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ തുടങ്ങിയവർ പങ്കെടുത്തു.